Friday 16 August 2019

നരേന്ദ്ര മോദി

ഇന്ത്യയുടെ പതിനാലാമത്തെ പ്രധാനമന്ത്രിയും, ബി.ജെ.പിയുടെ ഇന്ത്യയിലെ പ്രധാന രാഷ്ട്രീയനേതാവുമാണ് നരേന്ദ്ര ദാമോദർദാസ് മോദി എന്ന നരേന്ദ്ര മോദി (ഗുജറാത്തി:નરેંદ્ર દામોદરદાસ મોદી,) ജനനം സെപ്റ്റംബർ 171950[2] ഞായറാഴ്ച രാവിലെ 11 മണീ അനിഴം നക്ഷത്രം.[3] 1989 മുതൽ 1995-ലെ തിരഞ്ഞെടുപ്പുവരെ ഗുജറാത്തിൽ ഭാരതീയ ജനതാ പാർട്ടിയുടെ തിരഞ്ഞെടുപ്പ് ആസൂത്രകനായിരുന്ന[4] നരേന്ദ്ര മോദി ഗുജറാത്തിൽ ബി.ജെ.പി. ഒരു പ്രമുഖ ശക്തിയാവുന്നതിൽ പ്രധാന പങ്കുവഹിച്ചു. നിയമസഭ ഉപതെരഞ്ഞെടുപ്പിലേറ്റ പരാജയം മൂലം കേശുഭായ് പട്ടേൽരാജിവച്ചതിനെത്തുടർന്ന് 2001 ഒക്ടോബർ 7-ന് ഗുജറാത്ത് മുഖ്യമന്ത്രിയായി അധികാരമേറ്റെടുത്ത നരേന്ദ്രമോദി അന്നു മുതൽ തുടർച്ചയായി 2014 മേയ് 21 വരെ ഭരണം നടത്തി. 2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ ദേശീയ ജനാധിപത്യ സഖ്യം മോദിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടിയാണ് പ്രചരണം നടത്തിയത്. 2014 ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിലെ വാരാണസി മണ്ഡലത്തിൽ നിന്നും ഗുജറാത്തിലെ വഡോദര മണ്ഡലത്തിൽ നിന്നും, മോദി പാർലിമെന്റിലേക്കു തിരഞ്ഞെടുക്കപ്പെട്ടു.


ആദ്യകാല രാഷ്ട്രീയം

1971 ലെ ഇന്ത്യാ-പാകിസ്താൻ യുദ്ധ കാലഘട്ടത്തിലാണ് മോദി ആർ.എസ്സ്.എസ്സിൽ ചേരുന്നത്. 1975 ൽ ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധി ഇന്ത്യയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോൾ ഒളിവിൽ പോയ മോദി, അവിടെയിരുന്ന് കേന്ദ്ര സർക്കാരിനെതിരേ ലഘുലേഖകൾ തയ്യാറാക്കി ജനങ്ങൾക്കിടയിൽ വിതരണം ചെയ്തു.[24]ജയപ്രകാശ് നാരായൺ അടിയന്തരാവസ്ഥക്കെതിരേ നടത്തിയ സമരങ്ങളിലും, മോദി ഭാഗഭാക്കായിരുന്നു.[25] 1985 ൽ ഭാരതീയ ജനതാ പാർട്ടിയിൽ ചേർന്നു പ്രവർത്തിക്കാൻ ആർ.എസ്സ്.എസ്സാണു മോദിയോട് ആവശ്യപ്പെട്ടത്.[26] 1988 ൽ ഭാരതീയ ജനതാ പാർട്ടിയുടെ ഗുജറാത്ത് ഘടകത്തിന്റെ ഓർഗനൈസിംഗ് സെക്രട്ടറിയായി മോദി തിരഞ്ഞെടുക്കപ്പെട്ടു, 1995 ൽ ഗുജറാത്തിൽ ഭാരതീയ ജനതാ പാർട്ടി നേടിയ വൻവിജയത്തിനു പിന്നിൽ മോദിയുടെ തിരഞ്ഞെടുപ്പു തന്ത്രങ്ങളായിരുന്നു[27]

ഗുജറാത്തിന്റെ മുഖ്യമന്ത്രിയായി

മോദി ഗുജറാത്തിന്റെ മുഖ്യമന്ത്രിയായി മൂന്നു തവണ തിരഞ്ഞെടുക്കപ്പെട്ടു. ആദ്യം 2001-ൽ കേശുഭായ് പട്ടേൽ സ്ഥാനമൊഴിഞ്ഞിടത്തേക്ക് അദ്ദേഹത്തിനു പകരം ബി.ജെ.പിയുടെ മുഖ്യമന്ത്രിയായി മോദി സ്ഥാനമേറ്റെടുത്തു. അതിനു ശേഷം നടന്ന മൂന്നു നിയമസഭാ തിരഞ്ഞെടുപ്പുകളിലും ബി.ജെ.പിയുടെ സർക്കാർ അധികാരത്തിൽ വരുകയും 2002-ലും 2007-ലും തുടർന്ന 2012-ലും മോദി തന്നെ മുഖ്യമന്ത്രിയായി തുടരുകയും ചെയ്തു. 2001 ൽ കേശുഭായ് പട്ടേലിന്റെ മന്ത്രി സഭക്കു നേരെ അഴിമതി, അധികാര ദുർവിനിയോഗം എന്നീ ആരോപണങ്ങൾ ഉയർന്നു വന്ന സാഹചര്യത്തിൽ ഗുജറാത്തിൽ പകരം ഒരു നേതാവിനെക്കുറിച്ച് ഭാരതീയ ജനതാ പാർട്ടി ചിന്തിക്കാൻ തുടങ്ങി. 2001 ൽ ഗുജറാത്തിലുണ്ടായ ഭൂകമ്പകെടുതികൾ കൈകാര്യം ചെയ്ത രീതിയെക്കുറിച്ചും ധാരാളം വിമർശനങ്ങൾ ഉയർന്നിരുന്നു.[28] നരേന്ദ്ര മോദിയെ മുഖ്യമന്ത്രിയാക്കാൻ കേന്ദ്ര നേതൃത്വം തീരുമാനിച്ചുവെങ്കിലും, പട്ടേലിനെ പുറത്താക്കി താരതമ്യേന പരിചയം കുറവുള്ള മോദിയെ മുഖ്യമന്ത്രി കസേരയിലിരുത്തുന്നതിൽ പാർട്ടിയിലെ മുതിർന്ന നേതാവായിരുന്ന എൽ.കെ.അദ്വാനിക്കു താൽപര്യമില്ലായിരുന്നു. പട്ടേൽ മന്ത്രി സഭയിൽ ഉപമുഖ്യമന്ത്രിയാവാനുള്ള പാർട്ടിയുടെ നിർദ്ദേശം മോദി തള്ളിക്കളഞ്ഞു. ഗുജറാത്ത് സംസ്ഥാനത്തിന്റെ ഉത്തരവാദിത്തം ഭാഗികമായി ഏറ്റെടുക്കുന്നതിൽ തനിക്കു താൽപര്യമില്ലെന്നായിരുന്നു മോദി കേന്ദ്ര നേതൃത്വത്തെ അറിയിച്ചത്.[29] 2001 ഒക്ടോബർ 7 ന് ഗുജറാത്ത് മുഖ്യമന്ത്രിയായി മോദി സ്ഥാനമേറ്റെടുത്തു, ഡിസംബർ 2002 ൽ വരാനിരിക്കുന്ന സംസ്ഥാന തിരഞ്ഞെടുപ്പിനുവേണ്ടി പാർട്ടിയെ സജ്ജമാക്കുക എന്ന ചുമതല കൂടിയുണ്ടായിരുന്നു അദ്ദേഹത്തിന്.

ഒന്നാം തവണ (2001 - 2002)

ഗുജറാത്ത് കലാപം

പ്രധാന ലേഖനം: 2002-ലെ ഗുജറാത്ത് കലാപം
ഗോധ്രയിൽ സബർമതി എക്സ്പ്രസ്സിൽ അയോദ്ധ്യാ സന്ദർശനത്തിനു ശേഷം മടങ്ങി പോയ്‌ക്കൊണ്ടിരുന്ന കർസേവകർ ഉൾപ്പെടെ 58 പേർ കൊല്ലപ്പെട്ട ഗോധ്ര തീവണ്ടികത്തിക്കൽ കേസിനെ തുടർന്നാണ് കലാപങ്ങളുടെ ആരംഭം .[൧] സബർമതി എക്സ്പ്രസ്സ് എന്ന തീവണ്ടി 2002 ഫെബ്രുവരി 27-ാം തീയതി രാവിലെ എട്ടര മണിക്ക് ഗോധ്ര സ്റ്റേഷൻ വിട്ട് അധിക നേരം കഴിയും മുമ്പേ അമ്പതിനും നൂറിനും ഇടക്ക് വരുന്ന ഒരു അക്രമിക്കൂട്ടത്തിന്റെ അക്രമണത്തിരയായി. മുസ്ലിം തീവ്രവാദികളാണ് ഈ കൊലപാതകത്തിനു പിന്നിൽ എന്ന കിംവദന്തിക്കു പുറകെ, ഒരു മുസ്ലീം വിരുദ്ധ വികാരം ഗുജറാത്തിലങ്ങോളമിങ്ങോളം വ്യാപിക്കുകയും, തുടർന്നുണ്ടായ കലാപത്തിൽ ആയിരക്കണക്കിനു മുസ്ലീം സമുദായക്കാർ കൊല്ലപ്പെടുകയും ചെയ്തു.[30][31] മോദി സർക്കാർ പ്രധാന നഗരങ്ങളിൽ കർഫ്യൂ പ്രഖ്യാപിച്ചു, കൂടാതെ പ്രശ്നക്കാരെ കണ്ടാലുടൻ വെടിവെക്കാനും ഉത്തരവു നൽകി, കൂടാതെ പ്രശ്നം കൂടുതൽ ഗുരുതരമാവാതിരിക്കാൻ കേന്ദ്ര സേനയെ അയക്കണമെന്നും അഭ്യർത്ഥിച്ചു.[32][33] മനുഷ്യാവകാശ കമ്മീഷനുകളും, പ്രതിപക്ഷ പാർട്ടികളും, മാധ്യമങ്ങളും എല്ലാം ഗുജറാത്ത് സർക്കാരിന്റെ നിഷ്ക്രിയതയെ രൂക്ഷമായി വിമർശിച്ചു. ഗോധ്രയിൽ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ അഹമ്മദാബാദിലേക്കു കൊണ്ടു വരുവാനുള്ള മോദിയുടെ തീരുമാനം ഏറെ വിമർശനത്തിനിടയാക്കി[34]
2009 ഏപ്രിലിൽ ഗുജറാത്ത് കലാപത്തെക്കുറിച്ചന്വേഷിക്കാൻ ഒരു പ്രത്യേക അന്വേഷണ കമ്മീഷനെ സുപ്രീം കോടതി നിയോഗിച്ചു. ഗുജറാത്ത് കലാപത്തിൽ മോദിക്ക് നേരിട്ടു പങ്കൊന്നുമില്ലെന്ന് ഡിസംബർ 2010 ൽ പ്രത്യേക അന്വേഷണ കമ്മീഷൻ സുപ്രീംകോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു.[35] ഗുജറാത്ത് കലാപത്തിൽ മോദിക്കു പങ്കൊന്നുമില്ലെന്ന് പ്രത്യേക അന്വേഷണ കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചുവെങ്കിലും, മോദിക്കെതിരേ കേസെടുക്കാൻ വ്യക്തമായ തെളിവുകളുണ്ടെന്ന് കോടതി തന്നെ നിയോഗിച്ച അമിക്കസ് ക്യൂറി രാജുരാമചന്ദ്രന്റെ റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്നു.[36] അമിക്കസ് ക്യൂറി പ്രധാന തെളിവായി സ്വീകരിച്ചിരിക്കുന്ന ഗുജറാത്ത് ഐ.പി.എസ് ഉദ്യോഗസ്ഥൻ സഞ്ജീവ് ഭട്ടിന്റെ സത്യവാങ്മൂലം കെട്ടിച്ചമച്ചതാണെന്ന് പ്രത്യേകാന്വേഷണ കമ്മീഷൻ വാദിക്കുന്നു.[37] ഗുജറാത്ത് കലാപത്തിൽ കൊല്ലപ്പെട്ട മുതിർന്ന കോൺഗ്രസ്സ് നേതാവായ ഇഹ്സാൻ ജഫ്രിയുടെ ഭാര്യ സക്കീറ ജഫ്രി സമർപ്പിച്ചിരുന്ന ഒരു ഹർജി കോടതി തള്ളി. പ്രത്യേക അന്വേഷണ കമ്മീഷൻ തെളിവുകൾ മൂടിവെക്കുകയാണെന്നും, മോദി കുറ്റവിമുക്തനാക്കുന്നത് തടയണമെന്നുമായിരുന്നു ഹർജി.[38] 26 ഡിസംബർ 2013 ന് അഹമ്മദാബാദ് കോടതി നരേന്ദ്രമോദിയെ കുറ്റവിമുക്തനാക്കിക്കൊണ്ട് വിധി പുറപ്പെടുവിച്ചു.[39]

2002 നിയമസഭാ തിരഞ്ഞെടുപ്പ്

ഗുജറാത്ത് കലാപത്തെത്തുടർന്ന് മോദി മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണമെന്ന് ആവശ്യമുയർന്നു. കേന്ദ്രത്തിൽ ബി.ജെ.പി നയിക്കുന്ന ദേശീയ ജനാധിപത്യ സഖ്യത്തിലെ ഘടകകക്ഷികൾ പോലും മോദിയുടെ രാജി ആവശ്യപ്പെട്ടു.[40][41] മോദിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ കക്ഷികൾ പാർലിമെന്റ് തന്നെ സ്തംഭിപ്പിച്ചു. 2002 ഏപ്രിലിൽ മോദി പാർട്ടി നേതൃത്വത്തിനു മുന്നിൽ തന്റെ രാജി സമർപ്പിച്ചുവെങ്കിലും, നേതൃത്വം ആ രാജിക്കത്ത് തള്ളിക്കളഞ്ഞു.[42] 2002 ജൂലൈ 19 ന് മോദി സർക്കാർ ഒരു അടിയന്തര യോഗം കൂടി, തന്റെ രാജി ഗുജറാത്ത് ഗവർണർക്കു സമർപ്പിക്കുകയും, ഉടനടി തിരഞ്ഞെടുപ്പു നടത്താൻ ശുപാർശ ചെയ്യുകയും ചെയ്തു.[43][44] തുടർന്നു നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ 182 ൽ 127 സീറ്റുകൾ നേടി ബി.ജെ.പി ഗുജറാത്തിൽ അധികാരത്തിൽ തിരിച്ചെത്തി.[45]

രണ്ടാം തവണ (2002 - 2007)

മോദിയുടെ രണ്ടാമൂഴത്തിൽ ഹൈന്ദവതയെ മാറ്റി നിർത്തി സാമ്പത്തിക വികസനത്തിൽ ഊന്നൽ നൽകാനാണ് മുഖ്യമന്ത്രി എന്ന നിലയിൽ അദ്ദേഹം ശ്രമിച്ചത്. ഗുജറാത്തിനെ വികസനത്തിലേക്കു നയിക്കുക എന്ന ലക്ഷ്യത്തിൽ മോദിക്ക് വിശ്വ ഹിന്ദു പരിഷത്, ഭാരതീയ കിസാൻ സംഘ തുടങ്ങിയ സംഘപരിവാറിന്റെ സംഘടനകളെ വരെ പിണക്കേണ്ടി വന്നു. ഗോർദ്ധാൻ സദാഫിയയെ മന്ത്രിസഭയിൽ നിന്നും ഒഴിവാക്കുക വഴി തന്റെ സുഹൃത്തായ പ്രവീൺ തൊഗാഡിയയുമായി മോദി അകന്നു.[46] ഗാന്ധിനഗറിൽ അനധികൃതമായി പ്രവർത്തിക്കുന്ന 200 ഓളം ക്ഷേത്രങ്ങളെ പൊളിക്കാനുള്ള തീരുമാനമെടുക്കുക വഴി വിശ്വഹിന്ദു പരിഷത്തുമായും മോദിക്ക് അകലേണ്ടിവന്നു.
2002-2007 കാലഘട്ടത്തിൽ ഗുജറാത്തിലേക്ക് കൂടുതൽ നിക്ഷേപകരെ ആകർഷിക്കാനാണ് മോദി ശ്രമിച്ചത്. ഗുജറാത്തിൽ അഴിമതി കുത്തനെ കുറഞ്ഞുവെന്നും, അഴിമതി ഉയർന്നു വരാതിരിക്കാൻ ഓരോ ചെറിയ കാര്യങ്ങളിലും മോദിയുടെ ശ്രദ്ധ പതിയുന്നുണ്ടെന്ന് പ്രശസ്ത മാധ്യമപ്രവർത്തകർ വരെ അഭിപ്രായപ്പെട്ടു. ഗുജറാത്തിന്റെ സാധ്യതകളെ പുറം ലോകത്തെ അറിയിക്കാനും, നിക്ഷേപകരെ ആകർഷിക്കുവാനുമായി, വൈബ്രന്റ് ഗുജറാത്ത് എന്നൊരു നിക്ഷേപകസംഗമം തന്നെ മോദിയുടെ നേതൃത്വത്തിൽ നടത്തുകയുണ്ടായി.[47]
ഗുജറാത്ത് കലാപത്തിനുശേഷവും, മുസ്ലിം സമുദായത്തോടുള്ള മോദിയുടെ സമീപനം ഏറെ വിമർശനങ്ങൾക്കിട വരുത്തിയിട്ടുണ്ട്. സംസ്ഥാനത്തെ പൗരന്മാരെ ജാതിയുടെ പേരിൽ രണ്ടായി കാണരുതെന്ന് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ഭാരതീയ ജനതാ പാർട്ടി നേതാവ് അടൽ ബിഹാരി വാജ്പേയ് മോദിയോട് ആവശ്യപ്പെട്ടിരുന്നു.[48][49] 2004 ലെ പൊതു തിരഞ്ഞെടുപ്പിൽ ഭാരതീയ ജനതാ പാർട്ടിക്കേറ്റ പരാജയത്തിന്, വാജ്പേയി മോദിയെയാണ് കുറ്റപ്പെടുത്തിയത്. ഗുജറാത്ത് കലാപത്തിനുശേഷം ഉടൻ തന്നെ മോദിയെ മുഖ്യമന്ത്രി സ്ഥാനത്തു നിന്നും നീക്കം ചെയ്യാഞ്ഞത് പാർട്ടി ചെയ്ത ഗുരുതരമായ തെറ്റാണെന്നും വാജ്പേയി ആരോപിക്കുകയുണ്ടായി.[50]

2007 നിയമസഭാ തിരഞ്ഞെടുപ്പ്

2007 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 182 ൽ 117 സീറ്റുകൾ നേടി ഭാരതീയ ജനതാ പാർട്ടി മോദിയുടെ നേതൃത്വത്തിൽ വീണ്ടും അധികാരത്തിൽ തിരിച്ചെത്തി.[51] 2014 ൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ്സിന്റെ കയ്യിൽ നിന്നും 5 സീറ്റുകൾ കൂടി തിരിച്ചുപിടിച്ച് നിയമസഭയിലെ ഭൂരിപക്ഷം 117 ൽ നിന്നും 122 ആക്കി ഉയർത്തി[52]
ഈ കാലങ്ങളിൽ കേന്ദ്ര മന്ത്രിസഭയെ വിമർശിക്കുവാൻ മോദി ശ്രമിച്ചുകൊണ്ടിരുന്നു. 2006 ലെ മുംബൈ ബോംബ് സ്ഫോടനത്തെത്തുടർന്ന്, തീവ്രവാദം തടയുന്നതിനുള്ള നിയമം നടപ്പിലാക്കുമ്പോൾ സംസ്ഥാനങ്ങൾക്ക് കൂടുതൽ അധികാരം വേണമെന്ന് മോദി നിരന്തരമായി ആവശ്യപ്പെട്ടു.[53] 2001 ൽ നടന്ന പാർലിമെന്റാക്രമണത്തിലെമുഖ്യപ്രതി അഫ്സൽ ഗുരുവിനെ ഉടനടി വധശിക്ഷക്കു വിധേയനാക്കണമെന്ന് മോദി കേന്ദ്ര സർക്കാരിനോടാവശ്യപ്പെട്ടു.[54] 2008 നവംബറിലെ മുംബൈ ഭീകരാക്രമണ പരമ്പരയെത്തുടർന്ന് 1600 കിലോമീറ്ററോളം വരുന്ന ഗുജറാത്തിന്റെ കടൽതീരത്തെ സുരക്ഷ ശക്തമാക്കുന്നതിനായി മോദി ഉന്നതതലയോഗം വിളിച്ചുകൂട്ടുകയും, ഇതിന്റെ ഫലമായി കേന്ദ്രത്തിൽ നിന്നും 30 ഓളം വരുന്ന നിരീക്ഷണ ബോട്ടുകൾ ഗുജറാത്തിന്റെ സുരക്ഷക്കായി ലഭിക്കുകയും ചെയ്തു.[55]

മൂന്നാം തവണ (2007 - 2012)

വികസന നയങ്ങൾ

ഗുജറാത്തിനെ ഒരു വികസിത സംസ്ഥാനമാക്കി മാറ്റാനാണ് മോദി തന്റെ മൂന്നാമൂഴത്തിൽ ശ്രമിച്ചത്. അടിസ്ഥാന സൗകര്യ വികസനത്തിലായിരുന്നു ഇക്കാലയളവിൽ മോദി ശ്രദ്ധിച്ചത്. ഗുജറാത്തിലെ ഓരോ ഗ്രാമത്തിലും മോദി സർക്കാർ വൈദ്യുതി എത്തിച്ചു, ഭൂരിഭാഗം ഗ്രാമങ്ങളിലും, കോൺഗ്രസ്സിന്റെ ഭരണകാലത്തു തന്നെ വൈദ്യുതീകരിക്കപ്പെട്ടിരുന്നുവെന്ന് പറഞ്ഞ് കോൺഗ്രസ്സ് ഈ വാദത്തെ ചെറുക്കുന്നു.[56] ഗ്രാമങ്ങളിൽ വൈദ്യുതി വിതരണം, അടിമുടി അഴിച്ചു പണിതു, കൃഷി ആവശ്യത്തിനുവേണ്ടി പ്രത്യേകമായി വൈദ്യുതി വിതരണം ഏർപ്പെടുത്തി. എന്നാൽ ജ്യോതിർഗ്രാം എന്നു പേരിട്ടു വിളിച്ച ഈ പുതിയ പദ്ധതിയിലൂടെ വൻകിട കർഷകർക്കല്ലാതെ, സാധാരണ കൃഷിക്കാർക്ക്, യാതൊരു നേട്ടവുമുണ്ടായില്ല എന്ന് പഠനങ്ങൾ തെളിയിക്കുന്നു.[57]
2001–2007 കാലഘട്ടത്തിൽ ഗുജറാത്തിലെ കാർഷിക വളർച്ച 9.6 ശതമാനമായിരുന്നു.[58] മോദിയുടെ ഭരണകാലമായ 2001-2010 ൽ ഗുജറാത്തിലെ കാർഷിക വളർച്ച 10.97 ശതമാനവുമായിരുന്നു.[59]

തിരഞ്ഞെടുപ്പ് കമ്മീഷൻ

അധോലോക നായകനായ സൊറാബ്ദീൻ ഷേക്ക് പോലീസ് കസ്റ്റഡിയിൽ മരണമടഞ്ഞതിനെ ന്യായീകരിച്ചു സംസാരിച്ച മോദിയെ തിരഞ്ഞെടുപ്പു കമ്മീഷൻ താക്കീതു ചെയ്തിരുന്നു. ഈ പ്രസംഗം തർക്കം നിലനിൽക്കുന്ന ഇരു വിഭാഗങ്ങളിലെ ജനങ്ങളെ പ്രകോപിതരാക്കിയേക്കും എന്ന് തിരഞ്ഞെടുപ്പു കമ്മീഷൻ നിരീക്ഷിക്കുകയുണ്ടായി.[60]സൊറാബ്ദീൻ ഷേക്കിന്റെ കൊലപാതകത്തിനുശേഷം, മരണത്തിന്റെ വ്യാപാരി എന്നാണ് കോൺഗ്രസ്സ് നേതാവ് സോണിയാ ഗാന്ധി മോദിയെ വിശേഷിപ്പിച്ചത്.[61] മോദിയുടെ അടുത്ത ആളെന്നു വിശേഷിപ്പിക്കപ്പെടുന്ന ഭാരതീയ ജനതാ പാർട്ടി നേതാവു കൂടിയായ അമിത് ഷാ ഈ കേസിൽ കുറ്റാരോപിതനായിരുന്നു.[62]

സദ്ഭാവനാ ദൗത്യം

ഗുജറാത്തിൽ സമാധാനവും, ഐക്യവും ഊട്ടിയുറപ്പിച്ച് നല്ലൊരു അന്തരീക്ഷം നിലനിർത്താൻ 2011 മുതൽ 2012 വരെയുള്ള കാലഘട്ടങ്ങളിൽ മോദി ഉപവാസങ്ങളുടെ ഒരു പരമ്പര തന്നെ നടത്തുകയുണ്ടായി. സദ്ഭാവന ദൗത്യം എന്നു പേരിട്ട ഒരു പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു ഇത്. 2002ലെ ഗുജറാത്ത് കലാപത്തെത്തുടർന്ന് അകന്നു നിൽക്കുന്ന മുസ്ലീം സമുദായത്തെ അടുപ്പിക്കാനായിരുന്നു ഈ ദൗത്യം എന്നു വിമർശകർ ചൂണ്ടിക്കാണിക്കുന്നു.[63]
2011 സെപ്തംബർ 17 ന് അഹമ്മദാബാദിൽ നടത്തിയ മൂന്നു ദിവസത്തെ ഉപവാസത്തോടെയായിരുന്നു മോദി ദൗത്യം ആരംഭിച്ചത്. ഗുജറാത്തിലെ 26 ജില്ലകളിലായി, 36 ഉപവാസങ്ങൾ മോദി അനുഷ്ഠിക്കുകയുണ്ടായി.[64] എന്നാൽ മുസ്ലീം സമുദായക്കാർ ഈ ദൗത്യത്തെ ഗൗരവമായി കണക്കിലെടുത്തിരുന്നില്ല.[65] ഗോധ്രയിലെ ഉപവാസ സമയത്ത് മോദിക്കെതിരേ റാലി നടത്തിയ ചില പ്രവർത്തകരെ അനധികൃതമായി തടഞ്ഞത് ദൗത്യത്തിനെതിരേയുള്ള ജനവികാരം കൂടി കാണിക്കുന്നു.[66] ഏതെങ്കിലും പ്രത്യേക സമുദായത്തെ പ്രീണിപ്പിക്കാനല്ല സദ്ഭാവനാ ദൗത്യമെന്ന്ന മോദി പ്രസ്താവിച്ചിരുന്നു.[67]

ഗുജറാത്ത് ഗവർണറുമായി ബന്ധപ്പെട്ട വിവാദം

25 ഓഗസ്റ്റ് 2011 ന് ഗുജറാത്ത് ഗവർണറായിരുന്ന കമല ബെനിവാൾ, ജസ്റ്റീസ്, ആർ.എ.മേത്തയെ ഗുജറാത്ത് ലോകായുക്തയായി നിയമിച്ചു. 2003 മുതൽ ഒഴിഞ്ഞു കിടക്കുകയായിരുന്നു ഈ പദവി. ഗുജറാത്ത് ഹൈക്കോടതി മുഖ്യ ന്യായാധിപൻ ആയിരുന്നു മേത്തയെ ഈ പദവിയിലേക്ക് ശുപാർശ ചെയ്തത്.[68] മുഖ്യമന്ത്രിയായിരുന്ന മോദിയോട് ആലോചിക്കാതെയായിരുന്നു ഗവർണർ ഈ തീരുമാനം കൈക്കൊണ്ടത്. ഇത് മോദിയെ വല്ലാതെ ചൊടിപ്പിച്ചിരുന്നു. കോൺഗ്രസ്സിനെ കൂട്ടുപിടിച്ച് ഗുജറാത്തിൽ ഒരു സമാന്തര സർക്കാരുണ്ടാക്കാൻ ശ്രമിക്കുകയാണ് ബെനിവാളെന്നും, അതുകൊണ്ട് അവരെ തിരിച്ചുവിളിക്കണമെന്നും മോദി ആവശ്യപ്പെട്ടു.[69] തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിൽ സ്ത്രീകൾക്കായി 50ശതമാനം സംവരണം നടപ്പിലാക്കുന്ന ബിൽ ഗുജറാത്തിൽ ബെനിവാൾ തടഞ്ഞുവെച്ചു താമസിപ്പിച്ചുവെന്നും മോദി ആരോപിച്ചിരുന്നു.[70]

മാധ്യമ നിലപാടുകൾ

2011 ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ഗുജറാത്ത് വിഭാഗം, ടി.വി9 എന്ന ഗുജറാത്ത് ഭാഷയിലുള്ള ചാനലിനെ തങ്ങളുടെ പരിപാടികൾ പ്രക്ഷേപണം ചെയ്യുന്നതിൽ നിന്നും തടയുകയും, കോൺഗ്രസ്സിന്റെ എല്ലാം പത്രസമ്മേളനങ്ങളിൽ നിന്നും വിലക്കുകയും ചെയ്തു. കോൺഗ്രസ്സിനെതിരേ ശക്തമായ വിമർശനവുമായാണ് മോദി രംഗത്തെത്തിയത്.[71] തങ്ങളെ എതിർക്കുന്നവരെ നിശ്ശബ്ദരാക്കുന്ന കോൺഗ്രസ്സ് ഇപ്പോഴും ജനാധിപത്യത്തെക്കുറിച്ച് സംസാരിക്കുന്നതിൽ അത്ഭുതം തോന്നുന്നുവെന്ന് മോദി അഭിപ്രായപ്പെടുകയുണ്ടായി.[72]
31 ഓഗസ്റ്റ് 2012 ന് ഗൂഗിൾ+എന്ന സാമൂഹ്യമാദ്ധ്യമത്തിലൂടെ, മോദി ജനങ്ങളുമായി സംവദിക്കുകയുണ്ടായി.[73] ഇത്തരത്തിലൂടെ ഒരു സംവാദം നടത്തുന്ന ഇന്ത്യയിലെ ആദ്യത്തെ രാഷ്ട്രീയക്കാരൻ കൂടിയായി മോദി മാറി.[74]

നാലാം തവണ (2012 - 2014 )

2012 ലെ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ മണിനഗർ നിയോജകമണ്ഡലത്തിൽ നിന്നുമാണ് മോദി ജയിച്ച് നിയമസഭയിലെത്തിയത്. സഞ്ജീവ് ഭട്ടിന്റെ ഭാര്യ ശ്വേതയായിരുന്നു മോദിക്കെതിരേ മത്സരിച്ചത്. 86,373 ഓളം വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു കോൺഗ്രസ്സ് സ്ഥാനാർത്ഥിയായിരുന്ന ശ്വേതക്കെതിരേ മോദി വിജയം കൈവരിച്ചത്.[75]
ഇന്ത്യയുടെ 15-ാമത്തെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടതിനേതുടർന്ന് 21 മേയ് 2014 ന് മോദി മുഖ്യമന്ത്രി സ്ഥാനവും, മണിനഗറിൽ നിന്നുമുള്ള എം.എൽ.എ സ്ഥാനവും രാജിവെച്ചു. ആനന്ദിബെൻ പട്ടേലാണ് ഗുജറാത്തിന്റെ ഇപ്പോഴത്തെ മുഖ്യമന്ത്രി.[76]

നേട്ടങ്ങൾ

ഭൂകമ്പത്തിൽ തകർന്നടിഞ്ഞ ഗുജറാത്തിനെ മറ്റു സംസ്ഥാനങ്ങളോടൊപ്പം എത്തിച്ചതിൽ സുപ്രധാന പങ്കു വഹിച്ചു.[77] 12220 പേർ മരിക്കുകയും, പതിനായിരങ്ങൾ ഭവന രഹിതരായി അഭയാർഥി ക്യാമ്പുകളിൽ കഴിയുകയും, ബാധിത പ്രദേശത്തെ 80% ഭക്ഷണ സാധനങ്ങളും ജല സ്രോതസ്സുകളും ഉപയോഗശൂന്യമായി പോകയും, ചെയ്ത സാഹചര്യത്തിൽ ജനജീവിതത്തെ തിരികെ കൊണ്ട് വരാനും,പുനരധിവസിപ്പിക്കാനും, തകർന്ന സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനും നരേന്ദ്ര മോദി ശ്രമിച്ചു. നരേന്ദ്ര മോദിയുടെ ഭരണത്തിൽ ദുരന്ത മേൽനോട്ടത്തിനും, പുനരധിവാസം, അപകട സാധ്യത നിർമാർജ്ജനം എന്നിവയ്ക്ക് സംയുക്ത രാഷ്ട്രങ്ങളുടെ സസകാവ സർട്ടിഫിക്കേറ്റ് ഓഫ് മെറിറ്റ്‌ 2003 ഒക്ടോബർ 16-ന് ഗുജറാത്ത്‌ സംസ്ഥാനത്തിന് ലഭിച്ചു.[78]

ഇന്ത്യയുടെ പ്രധാനമന്ത്രിയായി

നരേന്ദ്ര മോദി ഇന്ത്യയുടെ 15-ആമത്തെ പ്രധാനമന്ത്രിയായി രാഷ്ട്രപതിഭവൻ അംഗണത്തിൽവെച്ച് സത്യപ്രതിജ്ഞചെയ്യുന്നു.
ഇന്ത്യയിൽ 2014-ലെ ലോകസഭാ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഭാരതീയ ജനതാ പാർട്ടി നരേന്ദ്രമോദിയെയായിരുന്നു ഉയർത്തിക്കാട്ടിയിരുന്നത്. വിജയത്തിന് ശേഷം ലോകസഭാകക്ഷി നേതാവായി എൻഡിഎയുടെ സഖ്യ കക്ഷികൾ നരേന്ദ്രമോദിയെ തിരഞ്ഞെടുക്കുകയും, സഖ്യകക്ഷികളുടെ നേതാവായി പ്രധാനമന്ത്രിപദത്തിന് അവകാശം ഉന്നയിക്കയും ചെയ്തു. നരേന്ദ്ര മോദിയുടെ അവകാശത്തെ അംഗീകരിച്ച രാഷ്ട്രപതി പ്രണബ് മുഖർജി 2014 മെയ് 20-ന് നരേന്ദ്രമോദിയെ ഇന്ത്യയുടെ പതിനഞ്ചാമത് പ്രധാനമന്ത്രിയായി നിയമിച്ചു.[79] മെയ് 26-ന് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.[80]
2014-ലെ ലോകസഭാ തിരഞ്ഞെടുപ്പിൽ ഗുജറാത്തിലെ വഡോദരയിൽ നിന്നും ഉത്തർപ്രദേശിലെ വാരണസിയിൽ നിന്നും ഒരേസമയം ജനവിധി തേടിയിരുന്നു. രണ്ടിടത്തും ജയിച്ച മോദി വാരാണസി മണ്ഡലം നിലനിർത്തി വഡോദരയിൽ നിന്ന് രാജി വെയ്ക്കുകയായിരുന്നു.

വ്യക്തി ജീവിതം

ഒരു തികഞ്ഞ സസ്യാഹാരിയാണ് മോദി. പഴയ ബോംബെ സംസ്ഥാനത്തിലെ മെഹ്സാന ജില്ലയിലെ വട്നഗറിൽ ഒരു ഇടത്തരം കുടുംബത്തിലാണ് മോദിജനിച്ചത്‌.[81][82] അദ്ദേഹത്തിനെ ദൈനംദിന ജോലികളിൽ സഹായിക്കാനായി മൂന്നു ഔദ്യോഗികാംഗങ്ങൾ മാത്രമേയുള്ള. നരേന്ദ്ര മോദിയുടെ അമ്മ താമസിക്കുന്നത് ഔദ്യോഗിക വസതിയിലല്ല.
2001 മുതൽ 2014 വരെ ഗുജറാത്ത് മുഖ്യമന്ത്രിയും 2014 മുതൽ ഇന്ത്യൻ പ്രധാനമന്ത്രിയുമായ മോദി ആർ.എസ്.എസ്സിൽ ഇപ്പോഴും പ്രചാരക് ആയി തുടരുന്നു.

വിമർശനങ്ങൾ

വിദേശ യാത്ര

ഗുജറാത്ത് കലാപത്തിന്‌ എല്ലാവിധ ഒത്താശയും ചെയ്തു എന്ന ശക്തമായ ആരോപണം നിലനിൽകുന്നതിനാൽ അമേരിക്ക നിരവധി തവണ അദ്ദേഹത്തിന്‌ വിസ നിഷേധിക്കുകയുണ്ടായി.[83] എന്നാൽ 2014 ലെ പൊതു തിരഞ്ഞെടുപ്പിൽ അപ്രതീക്ഷിത വിജയം നേടിയ മോദിയെ അമേരിക്കൻ പ്രസിഡന്റ് ബറാക്ക് ഒബാമ, നേരിട്ടു വിളിച്ച് അഭിനന്ദിക്കുകയും, അമേരിക്കയിലേക്ക് സന്ദർശനത്തിനായി ക്ഷണിക്കുകയും ചെയ്തു.[84] ഒമാനിലേക്കുള്ള മോദിയുടെ ഒരു യാത്ര വിവാദമാവുകയും ഒടുവിൽ അത് വേണ്ടന്ന് വെക്കുകയും ചെയ്തു.[85][86]

ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട വിവാദം

2008-ൽ ഗുജറാത്തിലെ പ്രധാന തെരുവുകളിൽ നിലവിലുണ്ടായിരുന്ന 17-ഉം, ചെറു തെരുവുകളിലുണ്ടായിരുന്നു 12-ഉം ക്ഷേത്രങ്ങൾ നരേന്ദ്ര മോദി അനധികൃതമായി നിലകൊള്ളുന്നവ എന്നു പറഞ്ഞു പൊളിച്ചു നീക്കിയിരുന്നു. ഈ നടപടി വി.എച്.പി പോലുള്ള ഹൈന്ദവ സംഘടനകളുടെ പ്രതിഷേധത്തിനിടയാക്കി എന്നാൽ 800 മുസ്ലീം പള്ളികൾ തകർക്കുക എന്ന പദ്ധതിയുടെ ഭാഗം ആയിരുന്നു അതെല്ലാം [87][88][89] പിന്നീട് 2013-ൽ ക്ഷേത്രങ്ങളേക്കാൾ ആവശ്യം കക്കൂസുകളാണ് ഇന്ത്യക്കാവശ്യം എന്ന മോദിയുടെ പ്രസ്താവനയും ഹൈന്ദവ സംഘടനകളുടെ കഠിനവിമർശനം ക്ഷണിച്ചുവരുത്തിയില്ല എന്നതാണ്‌ അത്ഭുതം. ഗുജറാത്ത് കലാപത്തിന് മൂന്ന് ദിവസം പോലീസിനെ പിൻവലിച്ച് കൊലപാതകങ്ങളും, ബലാത്സംഗങ്ങളും നടത്താൻ അവസരം ഉണ്ടാക്കി കൊടുത്ത് കേസുകളിൽ പ്രതിയാകുന്ന രാജ്യത്തെ ആദ്യത്തെ മുഖ്യമന്ത്രി ആണ് അദ്ദേഹം [90]

സഞ്ജീവ് ഭട്ട്

2002 ൽ ഗുജറാത്തിലെ ഐ.പി.എസ് ഓഫീസറായിരുന്ന (ഇന്റലിജൻസ് ഡി ജി പി) സഞ്ജീവ് ഭട്ട് നരേന്ദ്രമോദിക്കെതിരായി 2011 ഏപ്രിൽ 21 ന് സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ, താൻ ഉൾപ്പെടെയുള്ള ഇന്റലിജൻസ് മേധാവികൾ പങ്കെടുത്ത യോഗത്തിൽ, ഹിന്ദുക്കളെ അവരുടെ പ്രതികാരം തീർക്കാൻ അനുവദിക്കണമെന്ന് നരേന്ദ്രമോദി ആവശ്യപ്പെട്ടു.ആ കേസ് ഇപ്പോഴും നില നിൽക്കുന്നു [91] എന്നാൽ പ്രസ്തുത യോഗത്തിൽ സഞ്ജീവ് ഭട്ട് പങ്കെടുത്തിരുന്നില്ലായെന്ന് ഗുജറാത്ത് കലാപത്തെക്കുറിച്ചന്വേഷിക്കാൻ ഗുജറാത്ത് സർക്കാർ നിയോഗിച്ച പ്രത്യേക അന്വേഷണ കമ്മീഷൻ ആരോപിച്ചത് തെറ്റ് ആണ് എന്ന് ഭട്ട് സുപ്രീം കോടതിയിൽ തെളിയിച്ചു .[92] ഗുജറാത്ത് കലാപകാലത്ത് മോദി സർക്കാറിന്റെ അവഗണനയും ബോധപൂർവ്വമുള്ള നിഷ്ക്രിയത്തം മൂലം സംസ്ഥാനത്ത് 500-ലധികം മതസ്ഥാപനങ്ങൾ തകർക്കുകയും പതിനായിരം മുസ്ളിങ്ങളുടെ കൊലപാതകത്തിന് കാരണമാവുകയും ചെയ്തു എന്ന് ഗുജറാത്ത് ഹൈക്കോടതി 2012 ഫെബ്രുവരി 8 ന് നിരീക്ഷിക്കുകയുണ്ടായി. ഈ സ്ഥാപനങ്ങൾ പുനർനിർമ്മിച്ചു കൊടുക്കാൻ കോടതി ഉത്തരവിട്ടു. അത് സർക്കാറിന്റെ ബാദ്ധ്യതയാണെന്നും കോടതി അഭിപ്രായപ്പെട്ടു.[93] സഞ്ജീവ് ഭട്ടിൻറെ ആരോപണം കോടതിയിൽ തെളിയിക്കാൻ അവസരം ഉണ്ടായില്ല.

അമിക്കസ് ക്യൂറി

ഗുജറാത്ത് കലാപത്തിൽ നരേന്ദ്രമോദിക്കെതിരെ കേസെടുക്കാൻ മതിയായ തെളിവുകളുണ്ടെന്ന് സുപ്രീം കോടതി നിയമിച്ച അമിക്കസ് ക്യൂറി രാജു രാമചന്ദ്രൻ സമർപ്പിച്ച റിപ്പോർട്ടിൽ ശുപാർശചെയ്തു.[94][95] 2002 ൽ മോദി വിളിച്ചുകൂട്ടിയ യോഗത്തിൽ സഞ്ജീവ് ഭട്ട് പങ്കെടുത്തിരുന്നില്ല, എന്ന പ്രത്യേക അന്വേഷണ കമ്മീഷൻ തലവന്റെ പരാമർശത്തെ അമിക്കസ് ക്യൂറി രാജൂ രാമചന്ദ്രൻ ശക്തിയുക്തം എതിർക്കുന്നു. സഞ്ജീവ് ഭട്ടിനെ വിശ്വസിക്കാതിരിക്കാനായി യാതൊരു തെളിവുകളും പ്രഥമദൃഷ്ടിയാൽ ഇല്ല എന്നും രാജൂ രാമചന്ദ്രൻ പറയുന്നു.[96]

പൊള്ളയായ വികസനം

താരതമ്യേന സമ്പന്നസംസ്ഥാനമായി കരുതപ്പെടുന്ന ഗുജറാത്തിന്റെ മാനവവികസനസൂചകങ്ങൾ മിക്കവയും പരിതാപകരമാണെന്നും, കുട്ടികളുടെ പോഷകക്കുറവിന്റെ കാര്യത്തിൽ അർദ്ധ-സഹാറൻ ആഫ്രിക്കയുടേതിനേക്കാൾ കഷ്ടമായ അതിന്റെ നില മോദിയുടെ ഭരണകാലത്ത് കൂടുതൽ മോശമായെന്നും ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്. മദ്ധ്യവർഗ്ഗത്തിലെ സൗന്ദര്യഭ്രമം മൂത്ത കുട്ടികൾ പോഷഹാകാരം മനഃപൂർവം ഉപേക്ഷിക്കുന്നതാണ് കുട്ടികൾക്കിടയിലെ പോഷണപ്പെരുപ്പിന്റെ കാരണമെന്ന മോദിയുടെ വിശദീകരണം വിമർശിക്കപ്പെട്ടിട്ടുമുണ്ട്.[97]
ഗുജറാത്തിലെ നരേന്ദ്രമോദിയുടെ വികസനം താഴെതട്ടിലുള്ള ജനങ്ങളിലെത്താത്തതും സമുഹത്തിലെ സമ്പന്നവിഭാഗത്തിനു മാത്രം ഗുണം ചെയ്യുന്നതുമാണെന്ന വിമർശനവും ചില കോണുകളിൽ നിന്നും ശക്തമായി ഉയർന്നുവരികയുണ്ടായി.[98][99]

വിദ്യാഭ്യാസ യോഗ്യത


പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്യാഭ്യാസ യോഗ്യത വെളിപ്പെടുത്താനാവശ്യപ്പെട്ടു ഗുജറാത്തിലെ ഒരു സാമൂഹ്യ പ്രവർത്തകൻ നൽകിയ വിവരാവകാശ അപേക്ഷ പ്രധാനമന്ത്രിയുടെ ഓഫീസ് തള്ളിയത് പുതിയ വിവാദത്തിന് തിരികൊളുത്തി. മോദിയുടെ ബിരുദങ്ങളെല്ലാം വ്യാജമാണെന്ന് തനിക്ക് നൂറു ശതമാനം ഉറപ്പുണ്ടെന്നും മോദിയുടെ വിദ്യാഭ്യാസ യോഗ്യത വെളിപ്പെടുത്താനുള്ള വിവരാവകാശ പ്രകാരമുള്ള അപേക്ഷയിൽ പ്രധാനമന്ത്രിയുടെ ഓഫീസ് മറുപടി നൽകുകയാണെങ്കിൽ താൻ തലമുണ്ഡനം ചെയ്യുമെന്നുമാണ് സുപ്രീംകോടതി മുൻ ജഡ്ജിയും പ്രസ്‌ കൗൺസിൽ ചെയർമാനുമായിരുന്ന മാർക്കൺഡേയ കട്ജു ട്വിറ്ററിലൂടെ ഇതിനോട് പ്രതികരിച്ചത്.[1